ന്യൂഡല്‍ഹി: സുപ്രീംകോടതി ലാവലിന്‍ കേസ് ജനുവരിയിലേക്ക് മാറ്റിയാതായി അറിയിച്ചു. ജനുവരി രണ്ടാം വാരം അന്തിമ വാദം എപ്പോള്‍ തുടങ്ങാമെന്ന ഉത്തരവിറക്കുമെന്നു കോടതി വ്യക്തമാക്കി. സി.ബി.ഐ മുഖ്യമന്ത്രി പിണറായി വിജയനെ എസ്എന്‍സി ലാവലിന്‍ കേസില്‍ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീല്‍ സമര്‍പ്പിച്ചത്. കേസ് മാറ്റി വച്ചത് ജസ്റ്റിസുമാരായ എന്‍.വി രമണ, എം.ശാന്തന ഗൗഡര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ തീരുമാനമായിരുന്നു.
എല്ലാ ഹര്‍ജികളും കോടതി ഫയലില്‍ സ്വീകരിച്ചു എന്നും ഇതെല്ലം ഒരുമിച്ച് പരിഗണിക്കപ്പെടും എന്നും കോടതി വ്യക്തമാക്കിതന്റെ കക്ഷിക്ക് അനുകൂലമായി രണ്ടു കോടതികളുടെ വിധികള്‍ ഉണ്ടെന്നും ഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്നും പിണറായിയുടെ അഭിഭാഷകന്‍ വി ഗിരി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ലാവലിന്‍ കേസില്‍ സി.ബി.ഐയുടെ അപ്പീല്‍ പരിഗണിക്കുന്നത് സുപ്രീംകോടതി ജനുവരിയിലേക്ക് മാറ്റി