ലഹരി മരുന്നുമായി സിനിമസീരിയല്‍ താരം അശ്വതി ബാബു പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing ലഹരി മരുന്നുമായി സിനിമസീരിയല്‍ താരം അശ്വതി ബാബു പിടിയില്‍

കൊച്ചി: ലഹരി മരുന്നുമായി സിനിമസീരിയല്‍ താരം പിടിയില്‍. തിരുവനന്തപുരം സ്വദേശിയായ അശ്വതി ബാബുവിനെയാണ് തൃക്കാക്കര പോലീസ് പിടികൂടിയത്. ഇവരുടെ ഡ്രൈവര്‍ ബിനോയിയേയും പൊലീസ് പിടികൂടി. ഇന്ന് വൈകിട്ടാണ് നടിയുടെ ഫ്‌ലാറ്റില്‍ പൊലീസ് റെയ്ഡ് നടത്തിയത്.ഫ്‌ലാറ്റില്‍ നിന്നും എം.ഡി.എം.എ ലഹരി മരുന്നുകളാണ് പൊലീസ് പിടിച്ചെടുത്തത്.
ബംഗളൂരുവില്‍ നിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് നടി പോലീസിനോട് പറഞ്ഞു. നടിയുടെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടികള്‍ നടക്കുന്നതായി പോലീസിന് നേരത്തെ രഹസ്യ വിവരം ലഭിച്ചിരുന്നു. നഗരത്തിലെ പാഴ്‌സല്‍ സര്‍വീസ് വഴി എട്ട് വലിയ പെട്ടികളിലാണ് എംഡിഎംഎ കടത്താന്‍ ശ്രമിച്ചത്.

പരിശോധനയില്‍ കണ്ടെത്താതിരിക്കുന്നതിനു കറുത്ത ഫിലിമുകള്‍ കൊണ്ടു പൊതിഞ്ഞതിനു ശേഷം തുണികള്‍ക്കിടയില്‍ ഒളിപ്പിച്ചാണു കടത്താന്‍ ശ്രമിച്ചത്. എറണാകുളം എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ എ.എസ്.രഞ്ജിത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ലഹരിമരുന്ന് പിടിച്ചെടുക്കുകയായിരുന്നു. സംഭവം നടന്ന് രണ്ട് മാസം പിന്നിടുമ്പോഴാണ് കൊച്ചിയില്‍ അതേ മയക്കുമാരുന്നുമായി സീരിയല്‍ നടി അറസ്റ്റിലായിരിക്കുന്നത്.

0Shares