ലണ്ടന്‍ ഭീകരാക്രമണത്തിലെ പ്രതികളുടെ പേരു വിവരം സ്‌കോട്ട്‌ലാന്റ് പോലീസ് പുറത്ത് വിട്ടു.

  • Post category:news
  • Reading time:1 min read
You are currently viewing ലണ്ടന്‍ ഭീകരാക്രമണത്തിലെ പ്രതികളുടെ പേരു വിവരം സ്‌കോട്ട്‌ലാന്റ് പോലീസ് പുറത്ത് വിട്ടു.

ലണ്ടന്‍: ലണ്ടനെ വിറപ്പിച്ച ഭീകരാക്രമണത്തിലെ പ്രതികളുടെ ഏകദേശ വിവരം പുറത്ത് വിട്ടു. ഇതിനു മുമ്പ് നടന്ന ലണ്ടന്‍ ബ്രിഡ്ജ് ആക്രമണത്തിലെ ഖുരം ഷസാദ് ഭട്ട് (27) എന്ന പാകിസ്ഥാനിയെയും റാചിഡ് റഡ്യൂണന്‍ (30) എന്ന ലിബിയന്‍ക്കാരന്റെയും പേരു വിവരങ്ങളാണ് സ്‌കോട്ട്‌ലാന്റ് പോലീസ് പുറത്ത് വിട്ടത്. ലിബിയക്കാരനായ റാചിഡ് റഡ്യൂണിന് എല്‍ഖദര്‍ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴു സ്ത്രീകളടക്കം 11 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കഴിഞ്ഞദിവസമാണ് ലണ്ടനെ ഞെട്ടിച്ച രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിരുന്നു. ലണ്ടന്‍ ബ്രിഡ്ജില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാന്‍ ഓടിച്ച് കയറ്റിയായിരുന്നു അക്രമികള്‍ സ്ഫോടനം നടത്തിയത്. രണ്ടാമത്തെ ആക്രമണം ബോറമാര്‍ക്കറ്റിലായിരുന്നു. അക്രമികള്‍ കത്തിക്കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. 12 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്ന് അക്രമികളെ സംഭവം സ്ഥലത്ത് വെച്ച് തന്നെ പോലീസ് വധിക്കുകയും ചെയ്തിരുന്നു.

 

0Shares