
പൗരത്വഭേദഗതി നിയമം ഭരണഘടനാപരമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജിക്കെതിരെ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. രാജ്യം ദുഷ്‌കരമായ സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോള്‍ എല്ലാവരുടേയും ലക്ഷ്യം സമാധാനം പുനഃസ്ഥാപിക്കലായിരിക്കണമെന്ന് ബോബ്‌ഡെ പറഞ്ഞു.

‘രാജ്യം ദുഷ്‌കരമായ സാഹചര്യത്തിലാണ് കടന്നുപോകുന്നത്. എല്ലാവരുടേയും ലക്ഷ്യം സമാധാനം പുനഃസ്ഥാപിക്കുകയെന്നതായിരിക്കണം. എന്നാല്‍ ഇത്തരം ഹര്‍ജികള്‍ അതിന് ഉപകാരപ്പെടില്ല.’ ബോബ്‌ഡെ വ്യക്തമാക്കി. പൗരത്വഭേദഗതി നിയമം ഭരണഘടനാപരമാണെന്നും എല്ലാ സംസ്ഥാനങ്ങളും ഇത് നടപ്പിലാക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകനായ വിനിത് ദണ്ഡെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആയിരുന്നു ചീഫ് ജസ്റ്റിസിന്‍റെ വിമര്‍ശനം.
