മൈഡുഗുരി: നൈജീരിയന്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ 100 ലധികം അഭയാര്‍ഥികള്‍ കൊല്ലപ്പെട്ടു. ബോകോഹറാം തീവ്രവാദികളുടെ ക്യാമ്പെന്ന് തെറ്റിദ്ധരിച്ച് അഭയാര്‍ഥി ക്യാമ്പില്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്. ക്യാമ്പിലെത്തിയ സേവന സന്നദ്ധരായിരുന്നവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അക്രമണത്തില്‍ അനേകം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

കാമറൂണുമായി അതിര്‍ത്തി പങ്കിടുന്ന വടക്കുകിഴക്കന്‍ പ്രദേശമായ ബോര്‍ണോ സംസ്ഥാനത്തെ റാനിലാണ് സംഭവം. നൈജീരിയന്‍ റെഡ്‌ക്രോസിന്റെ 20 പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്.