ലക്ഷ്മി നായരെ മാറ്റിയതിന്റെ മിനുട്സ് ജില്ലാ ഭരണകൂടത്തിന് കൈമാറി.

  • Post category:news
  • Reading time:1 min read
You are currently viewing ലക്ഷ്മി നായരെ മാറ്റിയതിന്റെ മിനുട്സ് ജില്ലാ ഭരണകൂടത്തിന് കൈമാറി.

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും ലക്ഷ്മി നായരെ മാറ്റിയത് ഗവേണിംഗ് കൗണ്‍സിലിന്റെ അനുമതിയോടെ. 21 അംഗ ഗവേണിംഗ് കൗണ്‍സിലിന്റെ മിനുട്സ് തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന് കൈമാറി.
ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നു മാറ്റിയ തീരുമാനത്തിന്റെ മിനുട്‌സ് ഹാജരാക്കണമെന്ന് ഇന്നലെ നടന്ന ചര്‍ച്ചയില്‍ സമര സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്ന് എ.ഡി.എം അറിയിച്ചു.

0Shares