ലക്ഷ്മി നായരുടെ ബിരുദങ്ങള്‍ വ്യാജമെന്ന് ആക്ഷേപം.

  • Post category:news
  • Reading time:1 min read
You are currently viewing ലക്ഷ്മി നായരുടെ ബിരുദങ്ങള്‍ വ്യാജമെന്ന് ആക്ഷേപം.

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജ് സമരം 23ാം ദിവസത്തിലേക്ക് നീങ്ങുമ്പേള്‍ ലക്ഷ്മി നായരുടെയും സഹോദരന്റെയും വിദ്യാഭ്യാസ യോഗ്യതയെ ചൂണ്ടിക്കാട്ടിയുള്ള പുതിയ വിവാദങ്ങള്‍ തലപൊക്കിയത്. അനധികൃതമായാണ് ഇരുവരും ഡോക്ടറേറ്റ് അടക്കം നേടിയതെന്നും ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാര്‍ ഗവര്‍ണ്ണറേയും വിദ്യാഭ്യാസ മന്ത്രിയേയും സമീപിച്ചിട്ടുണ്ട്. ഭരണസ്തംഭനം നിലന്നിരുന്ന 1990 കാലഘട്ടത്തില്‍ സിന്‍ഡിക്കേറ്റ് അംഗമായിരുന്ന ലോ അക്കാദമി ഡയറക്ടറും ലക്ഷ്മി നായരുടെ അച്ഛനുമായ ഡോ. എന്‍ നാരായണന്‍ നായര്‍ അനധികൃതമായി മക്കള്‍ക്ക് ബിരുദവും ബിരുദാനന്തര ബിരുദവും നേടിക്കൊടുത്തു എന്നാണ് ആക്ഷേപം. അന്ന് സര്‍വ്വകലാശാല നിയമ വകുപ്പ് മേധാവിയും ഡീനുമായിരുന്നത് ഇരുവരുടേയും അമ്മാവന്‍ എന്‍.കെ ജയകുമാറായിരുന്നു. ലോ അക്കാദമിയിലെ അധ്യാപകര്‍ തന്നെയായിരുന്നു അന്ന് ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം ചെയ്തത്.

ഭാവി മരുമകള്‍ക്ക് അനധികൃതമായി മാര്‍ക്ക് നല്‍കിയെന്ന് വ്യക്തമായ സാഹചര്യത്തിലാണ്, ലക്ഷ്മി നായരുടെ ബിരുദത്തിലും സംശയാസ്പദമായ വാദങ്ങള്‍ ഉടലെടുത്തത്. ലോ അക്കാദമിയുമായി ബന്ധപ്പെട്ട് പുതിയ പരാതികള്‍ വന്നുകൊണ്ടിരിക്കുമ്പോഴാണ് പഴയ സംഭവങ്ങള്‍ കൂടി അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.

0Shares