കൊച്ചി: ലക്ഷദ്വീപിന് സമീപം തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. 36 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തിപ്പെട്ടേക്കും. കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴ ശക്തമാവുകയും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പുയരുകയും ചെയ്ത സാഹചര്യത്തില്‍ ഇടുക്കി ഡാം ഇന്ന് വൈകീട്ട് നാലിനു തുറക്കും. ചെറുത്തോണിയിലെ ഒരു ഷട്ടര്‍ തുറന്ന് 50 ക്യൂ മെക്സ് വെളളം തുറന്നു വിടാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ഡാം തുറക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇടുക്കിയില്‍ രാവിലെ പത്തിന് ജലനിരപ്പ് 2387.76 അടിയാണ്. പൂര്‍ണ സംഭരണശേഷി 2403 അടിയാണ്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 131.5 അടിയായി. 142 അടിയാണ് മുല്ലപ്പെരിയാറിന്റെ സംഭരണശേഷി.
അതേസമയം ഇന്നലെമുതല്‍ സംസ്ഥാനത്ത് ചെറിയ ഡമുകള്‍ തുറന്നുതുടങ്ങി. ഇന്ന് രാവിലെ തൃശൂരിലെ ചിമ്മിണി ഡാം തുറന്നു. തെന്മല പരപ്പാര്‍ ഡാമും തുറന്നു. മലമ്പുഴ, പൊന്‍മുടി മാട്ടുപ്പെട്ടി ഡാമുകള്‍ തുറന്നിരുന്നു. കൂടുതല്‍ വെള്ളം തുറന്നുവിട്ടുതുടങ്ങി. കക്കയംഡാം ഉച്ചക്ക് രണ്ടിനും ബാണാസുരസാഗര്‍ വൈകിട്ട് നാലിനും തുറക്കും. പത്തനമതിട്ടയില്‍ കക്കി, ആനത്തോട്, പമ്പ, മൂഴിയാര്‍ അണക്കെട്ടുകള്‍ ഇച്ചക്ക് രണ്ടിന് തുറക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ പമ്പാതിരത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പമ്പയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിറുത്തി വയ്ക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കക്കയം ഡാമിന്റെ ഷട്ടറുകള്‍ രണ്ട് മണിക്ക് തുറക്കും. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പും ഉയരുകയാണ്. ഉച്ചയ്ക്ക് 12 മണിയോടെ 131.5 അടിയായി.
ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദം രൂപപ്പെട്ടു; 36 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തി പ്രാപിക്കും; ഇടുക്കി ഡാം വീണ്ടും തുറക്കുന്നു