റോമില്‍ എസ്‌കലേറ്റര്‍ തകര്‍ന്നു; ഇരുപതോളം ഫുട്‌ബോള്‍ ആരാധകര്‍ക്ക് പരിക്ക്

  • Post category:news
  • Reading time:1 min read
You are currently viewing റോമില്‍ എസ്‌കലേറ്റര്‍ തകര്‍ന്നു; ഇരുപതോളം ഫുട്‌ബോള്‍ ആരാധകര്‍ക്ക് പരിക്ക്

റോം: മെട്രോ സ്റ്റേഷനിലെ എസ്‌കലേറ്റര്‍ തകര്‍ന്ന് ഇരുപതോളം ഫുട്‌ബോള്‍ ആരാധകര്‍ക്ക് പരിക്ക്. റഷ്യന്‍ ക്ലബ്ബ് സി.എസ്.കെ മോസ്‌കോയുടെ ആരാധകര്‍ക്കാണ് പരിക്കേറ്റത്. റോമിലെ റിപ്പബ്ലിക്ക് സ്റ്റേഷനില്‍ ഇന്നലെയായിരുന്നു സംഭവം. ഏഴു പേരുടെ പരിക്ക് ഗുരുതരമാണ്. അതേസമയം എല്ലാവരും അപകടനില തരണം ചെയ്തതെന്ന് ഇറ്റാലിയന്‍ പോലീസ് വ്യക്തമാക്കി. അപ്രതീക്ഷിതമായി എസ്‌കലേറ്ററിന്റെ വേഗത കൂടിയതായിരുന്നു അപകടം ഉണ്ടാവാന്‍ കാരണമായത്. തുടര്‍ന്ന് എസ്‌കലേറ്ററില്‍ ഉണ്ടായിരുന്നവരെല്ലാം താഴേക്ക് വീഴുകയായിരുന്നു.

https://www.youtube.com/watch?v=9A76FRejeRc&feature=youtu.be&fbclid=IwAR3GdI9Q-OSpbJqnD2o6Poepll8jdzLzzTgF0IvodGv9KO2cDabJTYeKRZ4

ഏറ്റവും താഴെയുള്ള സ്റ്റെയര്‍കേസ് ചലിക്കുന്നതിനിടെ തകര്‍ന്നതും അപകടത്തിന് കാരണമായി. റോമയും സി.എസ്.കെ മോസ്‌കോയും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് മത്സരം കാണാന്‍ പോകുകയായിരുന്ന ആരാധകര്‍ക്കാണ് പരിക്കേറ്റത്. എന്താണ് സംഭവിച്ചതെന്ന് പെട്ടെന്ന് മനസ്സിലായില്ലെന്നും ആദ്യം ഒരു ശബ്ദം മാത്രമാണ് കേട്ടതെന്നും ദൃക്‌സാക്ഷി പറയുന്നു.

0Shares