റോമിന് വേണ്ടി 25 വര്‍ഷം കളിച്ച ഫ്രാന്‍സെസ്‌കോ ടോട്ടി കളിക്കളത്തില്‍ നിന്നും വിട പറഞ്ഞു.

  • Post category:news
  • Reading time:1 min read
You are currently viewing റോമിന് വേണ്ടി 25 വര്‍ഷം കളിച്ച ഫ്രാന്‍സെസ്‌കോ ടോട്ടി കളിക്കളത്തില്‍ നിന്നും വിട പറഞ്ഞു.

റോം: എ.എസ് റോമയുടെ എക്കാലെത്തെയും നെടുംതൂണായിരുന്ന ഫ്രാന്‍സെസ്‌കോ ടോട്ടി ക്ലബ്ബിനോട് വിട പറഞ്ഞിരിക്കുന്നു. 25 വര്‍ഷങ്ങളായി ടോട്ടി റോമക്ക് വേണ്ടി മാത്രം കളിച്ചു. വിജയേത്തടെയായിരുന്നു ടോട്ടിയുടെ വിട വാങ്ങല്‍ മത്സരം.സീരി എ സീസണില്‍ റോമ 3-2ന് ജെനോവയെ കീഴടക്കി. കരിയറില്‍ ഒരേയൊരു ക്ലബ്ബിന് വേണ്ടി മാത്രം കളിച്ച പോളോ മാള്‍ഡീനിയെ പോലെ ടോട്ടിയും ഇറ്റാലിയന്‍ ഫുട്ബോളിലെ ഇതിഹാസ നായകനാണ്. റോമക്ക് കളിക്കാന്‍ വേണ്ടിയാണ് ഞാന്‍ ജനിച്ചത്, റോമക്ക് കളിച്ചു കൊണ്ട് മരിക്കുകയാണ് ആഗ്രഹം- ടോട്ടി വിട ചൊല്ലുമ്പോള്‍ ഉതിര്‍ന്നു വീണ വൈകാരികതയാണിത്. റയലിനും യുവെന്റസിനും വേണ്ടി പത്ത് കിരീടങ്ങള്‍ നേടുന്നതിനേക്കാള്‍ റോമക്ക് വേണ്ടി ഒരു കിരീടം നേടുന്നതാണ് തനിക്ക് വിലമതിപ്പുള്ളതെന്നാണ് വിടവാങ്ങല്‍ മത്സരത്തില്‍ ടോട്ടി പറഞ്ഞത്. ഫുട്ബോളില്‍ ഏതൊരു ഇതിഹാസതാരത്തേയും പോലെ തനിക്ക് കളിക്കാന്‍ സാധിച്ചു. പക്ഷേ, ലയണല്‍ മെസിയെ പോലെ കളിക്കുവാന്‍ മാത്രം എനിക്ക് സാധിക്കില്ല. അയാള്‍ എത്രയോ ഉയരത്തിലാണെന്നും ടോട്ടി കൂട്ടിച്ചേര്‍ത്തു.

0Shares