ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പുകേസില്‍ പെട്ട് കേന്ദ്ര സർക്കാരിൻ്റെ വേട്ടയാടലിന് വിധേയനായ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്ര വീണ്ടും എന്‍ഫോഴ്സ്മെന്റിന് മുന്നില്‍ ഹാജരായി.
തിരഞ്ഞടുപ്പ് അടുത്തിരിക്കെ ഇത് മൂന്നാം തവണയാണ് റോബര്‍ട്ട് വദ്ര എന്‍ഫോഴ്സ്മെന്റിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. കേസില്‍ റോബര്‍ട്ട് വദ്രയ്ക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. 16 വരെയാണ് ഡല്‍ഹി പട്യാല ഹൗസ് കോടതി വദ്രയ്ക്ക് ജാമ്യം അനുവദിച്ചത്.