റോഡ് ഭരിക്കുന്നത് തല തെറിച്ച പിള്ളേര്‍; സൗദിയില്‍ പോലീസിനും രക്ഷയില്ല!

  • Post category:news
  • Reading time:2 mins read
You are currently viewing റോഡ് ഭരിക്കുന്നത് തല തെറിച്ച പിള്ളേര്‍; സൗദിയില്‍ പോലീസിനും രക്ഷയില്ല!

റിയാദ്: എല്ലായിടത്തുമുണ്ടാകും ചില തലതെറിച്ച പിള്ളേര്‍ എന്നല്ലേ പറയാറ്? എന്നാല്‍ കളി പോലീസിനോടായാലോ? കുറ്റ കൃത്യങ്ങള്‍ക്ക് അങ്ങേ അറ്റത്തെ ശിക്ഷ നല്‍കുന്ന രാജ്യമാണല്ലോ സൗദി അറേബ്യ. എന്നാല്‍ അതൊന്നും അത്ര കാര്യമാക്കാത്ത ന്യൂ ജെന്‍ ഫ്രീക്കന്മാര്‍ സൗദി അറേബ്യയിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയതായാണ് ഒടുവില്‍ കിട്ടിയ വിവരം. നമ്മുടെ നാട്ടിലെ പോലെ റോഡ് കൈയ്യടക്കി അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്ന പുതുതലമുറക്കാര്‍ സൗദി ജനതയ്ക്കും തലവേദനയാവുകയാണ്. അമിത വേഗതയില്‍ വാഹനമോടിച്ച് ജനങ്ങളെ ഭയപ്പെടുത്തുന്ന ഇത്തരക്കാര്‍ പൊതു മര്യാദകള്‍ പാലിക്കാതെ പെരുമാറുന്നുവെന്നാണ് സൗദിയിലെ അടുത്തകാലത്തെ അനുഭവ സാക്ഷ്യം. റോഡാണോ, റോഡില്‍ തിരക്കുണ്ടോ, പൊതു ജനത്തിന് ബുദ്ധിമുട്ടാകുമോ എന്നൊന്നും ഇവര്‍ക്ക് അറിയേണ്ട കാര്യമില്ല. അതു കൊണ്ട് തന്നെ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സൗദിയില്‍ ഇടക്കിടെ അപകടങ്ങള്‍ പതിവാകുന്നു. ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തുന്നവരെ തടയാന്‍ സൗദി ഭരണകൂടം ശ്രമിക്കുന്നുണ്ടെങ്കിലും പച്ചയായി പറഞ്ഞാല്‍ ഈ കരുമാടി കുട്ടന്മാര്‍ക്ക് മുന്നില്‍ അതൊന്നും അത്ര വിലപ്പോവുന്നില്ല എന്നുള്ളതാണ് പരമാര്‍ത്ഥം. പൊതു നിരത്ത് കൈയ്യേറി തെമ്മാടിത്തം കാട്ടുന്ന കൂട്ടരെ നിലക്ക് നിര്‍ത്താനും പോലീസിന് സാധിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ തമാശ. ഇത്തരം അഭ്യാസങ്ങള്‍ക്ക് തയ്യാറെടുത്ത് വാഹനവുമായി റോഡില്‍ അണിനിരന്ന വാഹന കൂട്ടം. നിലവിട്ട ഈ അഭ്യാസ പ്രകടനം അപകടമാണെന്ന് മുന്നറിയിപ്പ് നല്‍കി തടയാന്‍ ചെന്ന പോലീസുകാരെ പുല്ല് വില കല്‍പ്പിക്കുന്ന ചെറുപ്പക്കാര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വിധത്തില്‍ റോഡ് കൈയ്യടക്കി ബഹളം കൂട്ടുന്ന കാഴ്ച്ച നമ്മെ അത്ഭുതപ്പെടുത്തുന്നു. അടുത്തിടെ ഈ സംഭവം പകര്‍ത്തിയ വീഡിയോ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിച്ചു വരികയാണ്. പൊതു നിരത്ത് കീഴടക്കി ആഭാസ പ്രകടനം നടത്തുന്ന യുവാക്കള്‍ വാഹനങ്ങള്‍ തകര്‍ക്കുകയും പോലീസുദ്യോഗസ്ഥന്മാര്‍ ഉള്‍പ്പെടെയുള്ള അധികൃതരെ വെല്ലു വിളിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ കാണുമ്പോള്‍ നാം അറിയാതെ തലയില്‍ കൈവെച്ച് പോകുന്നു. പിന്നെ ഇങ്ങനെ പറഞ്ഞു പോകുന്നു; ദൈവമേ ഇതെന്താ വെള്ളരിക്ക പട്ടണമാണോ? സൗദിയില്‍ പ്രവാസ ജീവിതം നയിക്കുന്ന ആയിരക്കണക്കിന് മലയാളികളും ഇന്ത്യക്കാരും ഇതെല്ലാം കാണുമ്പോള്‍ മൂക്കത്ത് വിരല്‍ വച്ച് പോവുക സ്വാഭാവികമാണല്ലോ!

 

സൗദിയിലെ പോലീസുകാർക്ക് രക്ഷയില്ല … പിന്നെ നമ്മൾ പാവം പ്രവാസികളുടെ കാര്യം പറയണോ ..ബല്ലാത്ത ജാതികൾ …

സൗദി യുവാക്കൾ വണ്ടി കറക്കുന്ന സ്ഥലത്തേക്കു വന്ന ട്രാഫിക് ഉദ്യോഗസ്ഥനെ അവിടെ ഉളള ചെറുപ്പക്കാർ ആട്ടി ഓടിക്കുന്ന ഈ രംഗം കണ്ടു നോക്കു …

Posted by Sheik Shihab on Thursday, 23 February 2017

 

0Shares