റോഡരികില്‍ സംസാരിച്ചു കൊണ്ടിരുന്ന രണ്ടു പേര്‍ കാറിടിച്ച് മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing റോഡരികില്‍ സംസാരിച്ചു കൊണ്ടിരുന്ന രണ്ടു പേര്‍ കാറിടിച്ച് മരിച്ചു.

കൊല്ലം: കൊല്ലം ഓച്ചിറയില്‍ കാറിടിച്ച് രണ്ട് വഴി യാത്രക്കാര്‍ മരിച്ചു. വലിയകുളങ്ങര ബിസ്മി മന്‍സിലില്‍ ജലാലുദ്ദീന്‍ (68), ചങ്ങന്‍കുളങ്ങര പുത്തന്‍കണ്ടത്തില്‍ വിശ്വനാഥന്‍ (65) എന്നിവരാണ് മരിച്ചത്.

രാവിലെ ഏഴു മണിയോടെ വലിയകുളങ്ങര പള്ളിമുക്കിലാണ് അപകടം. റോഡിന് സമീപം സംസാരിച്ചു കൊണ്ടിരുന്ന ഇവരെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

0Shares