റൊണാള്‍ഡോക്ക് പിന്നാലെ സിദാനും യുവന്റസ് നിരയിലെക്ക്

  • Post category:news
  • Reading time:1 min read
You are currently viewing റൊണാള്‍ഡോക്ക് പിന്നാലെ സിദാനും യുവന്റസ് നിരയിലെക്ക്

ടൂറിന്‍: റയലിനെ ഞെട്ടിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പിന്നാലെ ഫ്രഞ്ച് ഇതിഹാസ താരം സിനദിന്‍ സിദാനും യുവന്റസിലേക്ക് വരുന്നതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായി മൂന്നു തവണ റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാരാക്കി അജയ്യനായി നില്‍ക്കുമ്പോഴാണ് റയല്‍ മാഡ്രിഡ് അധികൃതരെ പോലും ഞെട്ടിച്ച സിദാന്റെ പടിയിറക്കം. ഒക്ടോബറില്‍ യുവന്റസ് ക്ലബ്ബിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടറായാണ് സിദാന്‍ എത്തുക. ക്ലബ്ബ് ഉടമകളായ ആഗ്നെല്ലി കുടുംബം ഇക്കാര്യം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്.17 വര്‍ഷങ്ങള്‍ക്ക് ശേഷം സിദാന്‍ ടൂറിനില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. 2001 ല്‍ റയലിലെത്തുന്നതിന് മുമ്പ് യുവന്റസിന്റെ താരമായിരുന്നു സിദാന്‍. റെക്കോര്‍ഡ് തുകക്കാണ് യുവന്റസ് അന്ന് സിദാനെ റയലിന് കൈമാറിയത്. ഹാട്രിക്ക് ചാംപ്യന്‍സ് ലീഗ് കിരീടം നേടിയതിന് പിന്നാലെ സിദാന്‍ റയല്‍ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു.

0Shares