
സൗദി: മ്യാൻമർ ഗവർമെന്റിന്റെ കടുത്ത നടപടികളെ തുടർന്ന് ദുരിതമനുഭവിക്കുന്ന റോഹിങ്ക്യൻ ജനതക്ക് ആശ്വാസമേകാൻ സൗദി ഭരണാധികാരി സല്മാന് രാജാവ്. മ്യാൻമറിൽ നിന്ന് പലായനം ചെയ്ത റോഹിങ്ക്യക്കാർക്ക് സല്മാന് രാജാവ് ധനസഹായമായി 15 ദശലക്ഷം അമേരിക്കന്‍ ഡോളർ നല്‍കുമെന്ന് റോയൽകോർട്ട് ഉപദേഷ്ടാവും കിങ് സൽമാൻ റീലീഫ് സെന്റർ ജനറൽ സൂപർവൈസറുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ രബീഹു അറിയിച്ചു.

വാഷിങ്ടണിലെ അമേരിക്കൻ പ്രതിനിധിസഭാ ആസ്ഥാനത്ത് അറബ് അമേരിക്കൻ റിലേഷൻ ദേശീയ സമിതി അംഗങ്ങളുമായും യു. എസ്, ജി. സി. സി രാജ്യങ്ങളുടെ കോ – ഒാപറേഷൻ കമ്മിറ്റിയുമായും കൂടിക്കാഴ്ച നടത്തിയ ശേഷം സൗദി പ്രസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിലാണ് തുക റോഹിങ്ക്യക്കാർക്ക് വകയിരുത്താൻ സൽമാൻ രാജാവ് കൽപന പുറപ്പെടുവിച്ച കാര്യം ഡോ. അൽറബീഹ് അറിയിച്ചത്.
