റെയില്‍വേ ഗേറ്റ്​ അടക്കാത്തതിനാല്‍ പാളം മുറിച്ചുകടന്ന ട്രക്കിൽ ട്രെയിൻ ഇടിച്ചു; തകർന്ന ട്രക്കിൻ്റെ അവശിഷ്​ടങ്ങള്‍ക്കിടയില്‍പെട്ട് ലോക്കോ പൈലറ്റിന് ദാരുണാന്ദ്യം

  • Post category:news
  • Reading time:1 min read
You are currently viewing റെയില്‍വേ ഗേറ്റ്​ അടക്കാത്തതിനാല്‍ പാളം മുറിച്ചുകടന്ന ട്രക്കിൽ ട്രെയിൻ ഇടിച്ചു; തകർന്ന ട്രക്കിൻ്റെ അവശിഷ്​ടങ്ങള്‍ക്കിടയില്‍പെട്ട് ലോക്കോ പൈലറ്റിന് ദാരുണാന്ദ്യം

ഹാപൂര്‍(യു.പി): റെയില്‍വേ ഗേറ്റ്​ അടക്കാത്തതിനാല്‍ ട്രക്കിൽ ട്രെയിൻ ഇടിച്ച് ലോക്കോ പൈലറ്റ്​ മരിച്ചു. മറ്റൊരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ ഹാപൂര്‍ പില്‍ഖുവയിലാണ് സംഭവം. റെയില്‍വേ ഗേറ്റ്​ അടക്കാത്തതിനാല്‍ ട്രെയിന്‍ വരുന്നതറിയാതെ റെയില്‍വേ പാളം മുറിച്ചുകടക്കുകയായിരുന്ന ​ട്രക്കിൽ ട്രെയിന്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ അഘാതത്തിൽ തകർന്ന ട്രക്കിൻ്റെ അവശിഷ്​ടങ്ങള്‍ക്കിടയില്‍ ഇരുവരും അകപ്പെട്ടു. ക്രെയിനും ഗ്യാസ്​ കട്ടറും ഉപയോഗിച്ച്‌​ മണിക്കൂറുകള്‍ നീണ്ട രക്ഷപ്രവര്‍ത്തനത്തിനെടുവിലാണ്​ ഇരുവരേയും പുറത്തെടുത്തത്​. അപ്പോഴേക്കും ലോകോ പൈലറ്റ്​ മരിച്ചിരുന്നു. റെയില്‍വേയും പോലീസും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

0Shares