റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇന്ധനവില ഇന്നും കൂടി; തിങ്കളാഴ്ച കോണ്‍ഗ്രസ് ആഹ്വാനം ഭാരത് ബന്ദില്‍ വാഹനങ്ങള്‍ തടയില്ല

  • Post category:news
  • Reading time:1 min read
You are currently viewing റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇന്ധനവില ഇന്നും കൂടി; തിങ്കളാഴ്ച കോണ്‍ഗ്രസ് ആഹ്വാനം ഭാരത് ബന്ദില്‍ വാഹനങ്ങള്‍ തടയില്ല

ന്യൂഡല്‍ഹി: റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇന്ധനവില ഇന്നും കൂടി. തിരുവനന്തപുരത്ത് പെട്രോളിന് 49 പൈസ കൂടി 83.36 രൂപയായി. ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത് ബന്ദിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ഒന്‍പതുമുതല്‍ വൈകീട്ട് മൂന്നുവരേയാണ് ബന്ദ്. കുതിച്ചുയരുന്ന ഇന്ധനവിലയെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ചും ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടുമാണ് കോണ്‍ഗ്രസ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സി.പി.എം അടക്കുമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ ബി.എസ്.പി ഭാരത് ബന്ദിനോട് സഹകരിക്കില്ല. ബന്ദ് ദിവസം വാഹനങ്ങള്‍ തടയില്ല.അന്നേ ദിവസം രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകളിലും പ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിക്കും. പി.സി.സി അധ്യക്ഷന്‍മാരെയും ട്രഷര്‍മാരെയും പങ്കെടുപ്പിച്ച് ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് ബന്ദ് നടത്താന്‍ അന്തിമ തീരുമാനം എടുത്തത്. നാല് വര്‍ഷം കൊണ്ട് ഇന്ധന നികുതി ഇനത്തില്‍ 11 ലക്ഷം കോടി രൂപ മോദി സര്‍ക്കാര്‍ കൊള്ളയടിച്ചെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഇന്ന് മാത്രം പെട്രോള്‍ 21 പൈസയും, ഡീസല്‍ വില 22 പൈസയും കൂടി. ഇന്ധന വിലവര്‍ധനമൂലം സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റിയെന്നും സുര്‍ജേവാല പറഞ്ഞു.

0Shares