‘റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ്’; പ്രളയക്കെടുതി തകര്‍ത്ത കേരളത്തിന് സഹായ വാഗ്ദാനവുമായി ജര്‍മന്‍ ബാങ്ക്

  • Post category:news
  • Reading time:1 min read
You are currently viewing ‘റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ്’; പ്രളയക്കെടുതി തകര്‍ത്ത കേരളത്തിന് സഹായ വാഗ്ദാനവുമായി ജര്‍മന്‍ ബാങ്ക്

തിരുവനന്തപുരം: നൂറ്റാണ്ടിലെ പ്രളയക്കെടുതിയില്‍ തകര്‍ത്ത കേരളത്തിന് സഹായ വാഗ്ദാനവുമായി ജര്‍മന്‍ ബാങ്ക്. കേരളത്തിലെ റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 700 കോടി രൂപയുടെ വായ്പ വാഗ്ദാനമാണ് ജര്‍മന്‍ ബാങ്കായ കെ.എഫ്ഡബ്ല്യു നല്‍കിയിരിക്കുന്നത്. തുടര്‍ ചര്‍ച്ചകള്‍ക്കായി കെഎഫ്ഡബ്ല്യു അധികൃതര്‍ ഈയാഴ്ച കേരളത്തിലെത്തും.

പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ ആധുനീക രീതിയില്‍ പുനര്‍നിര്‍മിക്കാന്‍ 10,000 കോടിയോളം രൂപ വേണ്ടി വരുമെന്നാണ് യു.എന്‍ അടക്കമുളള വിവിധ ഏജന്‍സികള്‍ തയാറാക്കിയ കണക്ക്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നവകേരള നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് വിവിധ ധനകാര്യ ഏജന്‍സികളുടെ സഹായം തേടിയിരുന്നു. കെഎഫ്ഡബ്ല്യുവുമായും ചര്‍ച്ചകള്‍ നടന്നു. തുടര്‍ന്നാണ് കേരളത്തിന് കുറഞ്ഞ പലിശയില്‍ 696 കോടി രൂപ വായ്പ നല്‍കാന്‍ സന്നദ്ധമെന്ന് കെഎഫ്ഡബ്ല്യു അറിയിച്ചത്.

0Shares