റിസര്‍വേഷന്‍ ഇല്ലെങ്കിലും മലബാറിലെ യാത്രക്കാര്‍ വിഷമിക്കേണ്ട; വരുന്നൂ ആഴ്ചയില്‍ രണ്ടുദിവസം കൊച്ചുവേളിയില്‍ നിന്ന് അന്ത്യോദയ

  • Post category:news
  • Reading time:1 min read
You are currently viewing റിസര്‍വേഷന്‍ ഇല്ലെങ്കിലും മലബാറിലെ യാത്രക്കാര്‍ വിഷമിക്കേണ്ട; വരുന്നൂ ആഴ്ചയില്‍ രണ്ടുദിവസം കൊച്ചുവേളിയില്‍ നിന്ന് അന്ത്യോദയ

തിരുവനന്തപുരം: മലബാറും മാവേലിയും മംഗലാപുരവും തിരുവനന്തപുത്തുനിന്ന് പോയിക്കഴിഞ്ഞാല്‍ മലബാറുകാര്‍ക്ക് ആകെ ആശ്വാസം ബസുകളായിരുന്നു. ഇനി യാത്രാദുരിതത്തിന് അറുതിയാകുന്നു. ടിക്കറ്റ് റിസര്‍വ് ചെയ്തില്ലെങ്കിലും രാത്രി വണ്ടീല്‍ കയറി സ്ഥലം പിടിക്കാം. പുതിയ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ആണ് വരുന്നത്. പക്ഷെ കൊച്ചുവേളിയില്‍നിന്ന് മംഗളൂരുവിലേക്കാണ് അത്യാധുനിക സംവിധാനമുള്ള ട്രെയിന്‍ ആരംഭിക്കുന്നത്. കൊച്ചുവേളിയില്‍നിന്ന് മംഗളൂരുവിലേക്കും തിരിച്ചും ആഴ്ചയില്‍ രണ്ടുദിവസം വീതമുള്ള കൊച്ചുവേളി – മംഗളൂരു അന്ത്യോദയ എക്‌സ്പ്രസ് സര്‍വീസാണ് ഉടന്‍ റെയില്‍വേ ആരംഭിക്കുന്നത്. ജനറല്‍ കോച്ചുകള്‍ മാത്രമുള്ളത്. യാത്രക്കാര്‍ക്ക് ജനറല്‍ ടിക്കറ്റെടുത്ത് ഏത് കോച്ചിലും കയറാം. പെട്ടെന്ന് യാത്ര തീരുമാനിച്ചവര്‍ക്കും റിസര്‍വ് ചെയ്ത് യാത്ര ചെയ്യാന്‍ പണമില്ലാത്തവര്‍ക്കും ഏറെ ആശ്വാസകരമാവും ഈ പുതിയ ട്രെയിന്‍. വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.30ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന വണ്ടി വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തക്കും തിരിക്കും. സര്‍വീസ് നടത്താന്‍ ആവശ്യമായ പുതിയ 21 കോച്ചുകള്‍ കൊച്ചുവേളിയിലെ റെയില്‍വേ യാഡില്‍ കഴിഞ്ഞ ദിവസം എത്തി. നിലവില്‍ വൈകിട്ട് 6.45നുള്ള മലബാര്‍, 7.15നുള്ള മാവേലി, 8.40 നുള്ള മംഗളൂരു എക്‌സ്പ്രസ് ട്രെയിനുകള്‍ കഴിഞ്ഞാല്‍ നിലവില്‍ വടക്കന്‍ ജില്ലകളിലേക്ക് ഇപ്പോള്‍ ട്രെയിനുകളില്ല. അന്ത്യോദയ എക്‌സ്പ്രസ് വരുന്നതോടെ ഈ ദുരിതത്തിന് ഒരു പരിഹാരമാകുമെന്ന് യാത്രക്കാര്‍ പറയുന്നു. ഉച്ചനേരത്ത് മബലാറുകാര്‍ക്ക് ചെന്നൈ മംഗ്ലൂരു എക്‌സ്പ്രസ് പോയാല്‍ പിന്നീട് ട്രെയിനുകളൊന്നുമില്ല. പുതിയ ട്രെയിനെത്തുന്നതോടെ മലബാറുകാര്‍ക്ക് ഈ ട്രെയിന്‍ ഒരാശ്വാസമാകും.

0Shares