റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം’ ചങ്ക്സ് ‘ ഇന്റർനെറ്റിൽ

  • Post category:news
  • Reading time:1 min read
You are currently viewing റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം’ ചങ്ക്സ് ‘ ഇന്റർനെറ്റിൽ

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ഒമര്‍ ലുലുവിന്റെ സംവിധാനം ചെയ്ത ചങ്ക്സ് സിനിമയുടെ തിയേറ്റര്‍ പതിപ്പ് ഫേസ്ബുക്കില്‍. ഹോട്ട് ഡെയ്ലി മീഡിയ എന്ന ഫേസ്ബുക്ക് പേജിലും മറ്റു സിനിമാ ഗ്രൂപ്പുകളിലുമാണ് സിനിമയുടെ വ്യാജന്‍ പ്രത്യക്ഷപ്പെട്ടത്. എട്ടു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള നിരവധി ഭാഗങ്ങളാണ് തിയേറ്ററിനുള്ളില്‍ നിന്ന് ചിത്രീകരിച്ചിരിക്കുന്നത്. സംഭവത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ഹാപ്പി വെഡ്ഡിംഗിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രമാണ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ കഥ പറയുന്ന ചങ്ക്സ്. ഒരു ഇടവേളയ്ക്ക് ശേഷം ഹണി റോസ് നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രവുമാണ്. ഒരുകൂട്ടം മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികളുടെ കഥ പറയുന്ന ചിത്രത്തില്‍ ബാലു വര്‍ഗീസ്, വിശാഖ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഗണപതി, ലാല്‍, സിദ്ദിക്ക്, ഷെമ്മി തിലകന്‍, അഞ്ജലി, മരീന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

0Shares