
തിരുവനന്തപുരം: ജിയോയുടെ കേബിളുകള്‍ ഇടുന്നതിനായി വെട്ടിപ്പൊളിക്കുന്ന റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതിനുള്ള തുകയിൽ കേരളാ സർക്കാർ റിലയൻസ് ജിയോയ്ക്ക് ഇളവ് നൽകി. 241 കിലോ മീറ്റര്‍ റോഡാണു ജിയോ കേബിളുകള്‍ സ്ഥാപിക്കാനായി കൊച്ചി നഗരപരിധിയില്‍ വെട്ടിപ്പൊളിക്കുന്നത്. ഇതു പൂര്‍വസ്ഥിതിയിലാക്കാന്‍ ജല അതോറിറ്റി അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നു കോര്‍പറേഷന്‍ ചതുരശ്ര മീറ്ററിന് 5,930 രൂപ വീതം ഈടാക്കുന്നുണ്ട്. എന്നാല്‍ ഈ നിരക്ക് ജിയോയ്ക്ക് 3,868 രൂപയായി ഇളവു ചെയ്തു കൊടുക്കണമെന്നാണു സര്‍ക്കാരിന്റെ ഉത്തരവ്.

ഇതു നടപ്പാകുന്നതോടെ 20 കോടിയുടെ നഷ്ടം കൊച്ചി കോര്‍പറേഷനുണ്ടാവും. അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്കും സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നു. പൊതുതാല്‍പര്യമുളള പദ്ധതിയായതിനാലാണ് ഇളവെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.
