റിയാദ്: റിയാദിലെ ബത്ഹയിൽ ഉണ്ടായ തീ പിടുത്തത്തിൽ നഷ്ടപ്പെട്ടത് മലയാളികൾ ഉൾപ്പടെയുള്ളവരുടെ ലക്ഷങ്ങളുടെ സമ്പാദ്യം. ഇന്നലെ വൈകിട്ട് നോമ്പ്തുറയോടടുക്കുമ്പോഴായിരുന്നു അപകടം. ഈ സമയത്ത് കെട്ടിടത്തിലെ കടകള്‍ അടഞ്ഞ് കിടക്കുകയായിരുന്നു. അതിനാല്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.
മലയാളികളുടെ വ്യാപാര സമുച്ചയത്തിലായിരുന്നു തീപിടുത്തം. നിരവധി സര്‍വ്വീസ് ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും ഉള്‍പ്പെട്ട കച്ചവട കേന്ദ്രമാണ് അഗ്നിക്ക് ഇരയായിരിക്കുന്നത്. ബത്ഹയിലെ പ്രധാനപാതയോട് ചേര്‍ന്നുള്ള ഷോപ്പിംഗ് സെന്ററിന്റെ പ്രവേശന കവാടത്തിന് അടുത്താണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് മുകളിലത്തെ നിലകളിലേക്ക് തീ പടരുകയായിരുന്നു.