അസം: റിപ്പബ്ലിക് ദിനത്തില്‍ ആസാമില്‍ മൂന്ന് ജില്ലകളിലായി ഏഴിടങ്ങളില്‍ സ്‌ഫോടനം. ആസാമിലെ ദിബ്രുഗഢ്, ഛരായ്ദിയോ, ടിന്‍സുകിയ, ജില്ലകളിലാണ് സ്‌ഫോടനം നടന്നത്. അളൊഴിഞ്ഞ സ്ഥലങ്ങളില്‍ സ്‌ഫോടനം നടന്നതിനാല്‍ ആളപായമില്ല എന്ന് ആസാം ഡിജിപി മുകേഷ് അറിയിച്ചു. നിരോധിത സംഘടനയായ ഉള്‍ഫയാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. റിപ്പബ്ലിക് ദിനം ബഹിഷ്‌കരിക്കാന്‍ ഉള്‍ഫ അടക്കമുള്ള സംഘടനകള്‍ നേരത്തെ ആഹ്വാനം ചെയ്തിരുന്നു.

