
കര്‍ണാടക: കനയ്യയുടെ അറസ്റ്റിന് ശേഷം ജെ. എന്‍. യു വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലൂടെയാണ് ജെ. എന്‍. യു സ്റ്റുഡന്റ് യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് ഷെഹ്‌ല റാഷിദ് ദേശീയ ശ്രദ്ധ നേടുന്നത്. ഇതാ ഇപ്പോള്‍, സംഘപരിവാര്‍ അനുകൂലം എന്ന് പരക്കെ ആക്ഷേപമുള്ള റിപ്പബ്ലിക് ടി. വിക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ അവര്‍ ദേശീയതലത്തില്‍ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്.
റിപ്പബ്ലിക് ടി.വിയെ ഞങ്ങള്‍ക്കിവിടെ ആവശ്യമില്ല. എനിക്കുനേരെ മൈക്ക് നീട്ടേണ്ട.‘നിങ്ങള്‍ ഗൗരി ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ മൂടിവെയ്ക്കുകയാണ്. അതുകൊണ്ട് ഇറങ്ങിപ്പോകൂ. പ്രതിഷേധ സംഗമത്തില്‍ ഷെഹ്‌ല സംസാരിക്കവെ അവര്‍ക്കുനേരെ മൈക്ക് നീട്ടിയ റിപ്പബ്ലിക് ടി.വി അവതാരകനോടാണ് അവര്‍ രോഷാകുലയായത്.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ മൂടിവെയ്ക്കുന്നതില്‍ അവര്‍ക്കും പങ്കുണ്ട്. ചാനലിന് ഫണ്ട് ചെയ്യുന്ന ബി.ജെ.പി എം.പിയുടെ ഉത്തരവ് അനുസരിച്ച് മാത്രമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഈ കൊലപാതകത്തെ ആഘോഷിക്കുന്ന എല്ലാവരെയും ഞങ്ങള്‍ ശക്തമായ സാധ്യമായ വാക്കുകള്‍ കൊണ്ട് അപലപിക്കും.’ ഷെഹ്‌ല റിപ്പബ്ലിക് ടി. വി റിപ്പോര്‍ട്ടറോട് രോഷാകുലയായപ്പോള്‍ സദസ്സ് കയ്യടിക്കുകയായിരുന്നു.
ഇതാദ്യമല്ല ഷെഹ്ല സംഘപരിവാറിനെതിരെ രൂക്ഷമായി പ്രതികരിക്കുന്നത്. ജെ. എന്‍. യുവില്‍ പ്രതിദിനം 3000 കോണ്ടങ്ങള്‍ ഉപയോഗിക്കപ്പെടുന്നുവെന്നും നഗ്ന നൃത്തങ്ങള്‍ അരങ്ങേറുന്നുവെന്നും 500 ഗര്‍ഭനിരോധന മരുന്നുകള്‍ കണ്ടെത്തികണ്ടെത്തിയെന്നുമുള്ള ഗ്യാന്‍ദേവ് അഹൂജയുടെ കണ്ടെത്തലുകളെ ജെ. എന്‍. യു വിദ്യാര്‍ത്ഥിനികള്‍ വേശ്യയെന്ന് വിളിക്കപ്പെടുമ്പോഴല്ല മറിച്ച് സംഘിയെന്ന് വിളിക്കപ്പെടുമ്പോഴാണ് അപമാനിതരാകുന്നതെന്ന കുറിക്കുകൊള്ളുന്ന മറുപടിയിലൂടെയാണ് ഷെഹ്‌ല പ്രതിരോധിച്ചത്.
