ബംഗലൂരു: റിട്ടയേര്‍ഡ് കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജ് എ.എം ഫാറൂഖ് (75) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ബംഗലൂരുവിലാണ് അന്ത്യം. കാസര്‍കോട്, മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയാണ്. കാസര്‍കോട്, ബംഗലൂരു എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം എ.എം.ഫാറൂഖ് കര്‍ണ്ണാടകയിലെ മികച്ച അഭിഭാഷകനായി മാറുകയായിരുന്നു.
1995 മുതല്‍ 2005 വരെ കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജി ആയി സേവനമനുഷ്ഠിച്ചു. മുന്‍ എം.എല്‍.എയും പരേതനുമായ ടി.എ. ഇബ്രാ ഹിമിന്റെ മകള്‍ ടി.ഇ. ബീഫാത്തിമയാണ് ഭാര്യ. ആയിഷ സുരയ്യ, ഡോ.സൈനബ ഫര്‍സാന, അബ്ദുല്‍ മനാഫ്, ഖൈസര്‍ ഇബ്രാഹിം മക്കളാണ്. എ.എം തൗഫീഖ്, എ.ഫസല്‍, എ.എം സിറാജുദ്ദീന്‍, എ.എം. ഹുസൈന്‍, ഖിലാബ് സുബൈര്‍, ഖദീജ, സൈനബ എന്നിവര്‍ സഹോദരങ്ങളുമാണ്.
റിട്ട ഹൈക്കോടതി ജസ്റ്റിസ് എ.എം ഫാറൂഖ് അന്തരിച്ചു