
റഷ്യയിൽ യാത്രാ വിമാനത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 41 ആയി. റഷ്യയിലെ ഷെറെമെത്യേവോ വിമാനത്താവളത്തിൽനിന്ന് 78 യാത്രക്കാരുമായി മുർമാൻക് നഗരത്തിലേക്ക് പുറപ്പെട്ട സുഖോയ് സൂപ്പർജെറ്റ്-100 വിമാനത്തിനാണ് തീപിടിച്ചത്.

ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. പറന്നുയർന്നയുടൻ തീപിടിച്ചതിനെ തുടർന്ന്, അടിയന്തര ലാൻഡിങ്ങിന് അനുമതി ലഭിച്ചെങ്കിലും ആദ്യതവണ ലാൻഡിങ് ശ്രമം പരാജയപ്പെടുകയായിരുന്നു. രണ്ടാം തവണത്തെ ശ്രമത്തിലാണ് വിമാനത്തിന് ലാൻഡ് ചെയ്യാനായത്. അപ്പൊഴേക്കും തീ പടർന്നിരുന്നു.
വിമാനം പുറപ്പെട്ടയുടനെ സിഗ്‌നല്‍ തകരാറിനെതുടര്‍ന്ന് തിരിച്ചിറക്കിയെങ്കിലും തീപിടിക്കുകയായിരുന്നു.
