മോസ്‌കോ: റഷ്യയില്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ മെട്രോ റെയില്‍വേ സ്റ്റേഷനില്‍ ഇരട്ട സ്ഫോടനം. സ്ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 50തോളം പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തെ തുടര്‍ന്ന് സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ എല്ലാ മെട്രോ സ്റ്റേഷനുകളും അടച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. ട്രെയിനിനകത്തായിരുന്നു സ്ഫോടകവസ്തു ഒളിപ്പിച്ചുവച്ചിരുന്നത്.
മെട്രോ സ്റ്റേഷന്‍ പരിസരത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. കൂടുതല്‍ അക്രമണങ്ങള്‍ ഉണ്ടായേക്കുമെന്ന് രഹയ്‌സാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിസര പ്രദേശങ്ങളില്‍ സുരക്ഷ ശ്ക്തമാക്കിയിരിക്കുകയാണ്.
