റഷ്യക്കെതിരെ കടുത്ത നടപടിയുമായി അമേരിക്ക.

  • Post category:news
  • Reading time:1 min read
You are currently viewing റഷ്യക്കെതിരെ കടുത്ത നടപടിയുമായി അമേരിക്ക.

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സൈബര്‍ നുഴഞ്ഞുകയറ്റം നടത്തിയതിന്റെ പേരില്‍ 35 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ അമേരിക്ക ആവശ്യപ്പെട്ടു. 72 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വാഷിങ്ടണിലെ റഷ്യന്‍
എംബസിയില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലെ റഷ്യന്‍ കോണ്‍സുലേറ്റില്‍ നിന്നുമാണ് ഉദ്യോഗസ്ഥരെ പുറത്താക്കിയത്.

നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടികള്‍ക്ക് പ്രസിഡന്റ് ബരാക്ക് ഒബാമ അനുമതി നല്‍കി. നയതന്ത്ര പരിരക്ഷ ദുരുപയോഗം ചെയ്തതിന് ഇവരെ അനഭിമതരായി അമേരിക്ക പ്രഖ്യാപിച്ചിരിക്കുകയാണ്. മാത്രമല്ല റഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ന്യൂയോര്‍ക്കിലേയും മെരിലാന്‍ഡിലേയും സ്ഥലങ്ങളില്‍ ഇവര്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അമേരിക്കന്‍ രാഷ്ട്രീയ വെബ്‌സൈറ്റുകളും ഇമെയില്‍ അക്കൗണ്ടുകളും ഹാക്ക് ചെയ്ത സംഭവത്തിലാണ് കടുത്ത നടപടിയുമായി അമേരിക്ക നീങ്ങുന്നത്. അതേസമയം അമേരിക്കന്‍ ആരോപണങ്ങള്‍ റഷ്യ തള്ളിക്കളഞ്ഞിട്ടുണ്ട്.

0Shares