മാഡ്രിഡ്: പരിക്ക് മൂലം ചികിത്സയിലായിരുന്ന റയല്‍ സുപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കളിക്കുമെന്ന് സൂചന. പരിക്ക് ഭേദമായി പരിശീലനത്തില്‍ ഏര്‍പ്പെടുന്ന ചിത്രങ്ങള്‍ ക്രിസ്റ്റ്യാനോ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇതോടെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റൊണാള്‍ഡോ കളിക്കാനുള്ള സാധ്യത ഏറെയാണ്.
അവസാനമായി ബാഴ്‌സക്ക് എതിരെ നടന്ന എല്‍ ക്ലാസ്സിക്കോയ്ക്കിടെയാണ് റൊണാള്‍ഡോക്ക് പരിക്കേറ്റത്. തുടര്‍ന്ന് പിന്നീട് നടന്ന മത്സരങ്ങളില്‍ നിന്ന് റൊണാള്‍ഡോ വിട്ടുനിന്നിരുന്നു. ഈ മാസം 26നാണ് ലിവര്‍പൂളിനെതിരായ ചാംപ്യന്‍സ് ലീഗ് ഫൈനല്‍. ലാ ലിഗ കൈവിട്ട റയല്‍ മാഡ്രിഡിന് അഭിമാന പോരാട്ടം കൂടിയാണ് ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍.
റയല്‍ ആരാധകര്‍ക്ക് ആശ്വസിക്കാം; ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറങ്ങും