റഫാല്‍ കരാര്‍; സുപ്രീം കോടതിയില്‍ ഇന്ന് നിര്‍ണായക വാദം

  • Post category:news
  • Reading time:1 min read
You are currently viewing റഫാല്‍ കരാര്‍; സുപ്രീം കോടതിയില്‍ ഇന്ന് നിര്‍ണായക വാദം

ന്യൂഡല്‍ഹി: റഫാലില്‍ തലവേദനയായ കേന്ദ്ര സര്‍ക്കാരിന് ഇന്ന് നിര്‍ണായക വാദം കേള്‍ക്കല്‍. റഫാല്‍ യുദ്ധവിമാന കരാറിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വിവരങ്ങള്‍ സുപ്രീംകോടതി ഇന്ന് പരിശോധിക്കും. യുദ്ധവിമാനത്തിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ സീല്‍വെച്ച കവറില്‍ സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ കരാറിന്റെ നടപടികള്‍ വിവരിച്ച് സത്യവാങ്മൂലവും നല്‍കിയിരുന്നു. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് റഫാല്‍ കരാര്‍ ഒപ്പുവെച്ചതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് എം.എല്‍ ശര്‍മ്മ, പ്രശാന്ത്ഭൂഷണ്‍ എന്നിവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജികളിലാണ് റഫാല്‍ ഇടപാടിന്റെ വിശദാംശങ്ങള്‍ കൈമാറാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടത്. മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക. ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരും ബെഞ്ചിലുണ്ട്. റഫാല്‍ കരാറിനെക്കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടുള്ളതാണ് പൊതുതാല്‍പര്യ ഹര്‍ജി.

0Shares