റദ്ദ് ചെയ്ത എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ ഇന്ന്.

  • Post category:news
  • Reading time:1 min read
You are currently viewing റദ്ദ് ചെയ്ത എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ ഇന്ന്.

തിരുവനന്തപുരം: ചോദ്യ പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് റദ്ദ് ചെയ്ത എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ ഇന്ന് ഉച്ചക്ക് 1.30 ന് നടക്കും. ഈ മാസം 10ന് നടന്ന പരീക്ഷയിലെ പതിമൂന്നോളം ചോദ്യങ്ങള്‍ കോപ്പിയടിക്കപ്പെട്ടവയാണെന്ന് വിദ്യാഭ്യാസ സെക്രട്ടറിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ വിണ്ടും നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഗള്‍ഫിലെ പരീക്ഷ കേന്ദ്രങ്ങളിലേക്കും ലക്ഷദ്വീപിലേക്കും ഉള്‍പ്പെടെയുള്ള ചോദ്യപേപ്പറുകള്‍ രണ്ട് ദിവസം മുമ്പ് തന്നെ പരീക്ഷ കേന്ദ്രങ്ങളില്‍ എത്തിച്ചിരുന്നു. ഇന്നത്തെ പരീക്ഷയെ കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ആശങ്കയുണ്ട്. വിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ചിടത്തോളം വിവാദങ്ങളില്ലാതെ പരീക്ഷ നടത്തുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

 

0Shares