ന്യൂഡല്‍ഹി: ബംഗ്ലാദേശ് അഭയാര്‍ഥി ക്യാമ്പിലെ രോഹിന്‍ഗ്യന്‍ മുസ്ലിങ്ങളെ സന്ദര്‍ശിക്കുകയും അവരുടെ വേദനയില്‍ പങ്കുചേര്‍ന്ന് ട്വീറ്റ് ചെയ്യുകയും ചെയ്ത് നടി പ്രിയങ്കാ ചോപ്ര ഇന്ത്യ വിടണമെന്ന് ബി.ജെ.പി എം.പി വിനയ് കത്യാര്‍. റോഹിംഗ്യ മുസ്ലീംങ്ങളോട് കരുണ കാണിക്കുന്നവര്‍ ഇന്ത്യവിട്ട് പോകണം. പ്രിയങ്ക ചോപ്രയെ പോലുള്ളവര്‍ക്ക് റോഹിംഗ്യന്‍ മുസ്ലിംങ്ങളെ കുറിച്ചുള്ള യാഥാര്‍ത്ഥ്യം അറിയില്ലെന്നും ബി.ജെ.പി നേതാവ് പറഞ്ഞു. പ്രിയങ്ക ഒരിക്കലും മുസ്ലീം അഭയാര്‍ത്ഥികളെ സന്ദര്‍ശിക്കാന്‍ പാടില്ലായിരുന്നുവെന്നും വാര്‍ത്താ ഏജന്‍സി എ.എന്‍.ഐയോട് വിനയ് കാത്യാര്‍ പറഞ്ഞു.
യുണിസെഫിന്റെ ബാലാവകാശ ഗുഡ്വില്‍ അംബാസിഡറായ പ്രിയങ്ക ചോപ്ര കഴിഞ്ഞ ദിവസമാണ് ബംഗ്ലാദേശിലെ റോഹിംഗ്യന്‍ മുസ്ലീം അഭയാര്‍ത്ഥി ക്യാംപ് സന്ദര്‍ശിച്ചത്. ഇവര്‍ക്ക് അകമഴിഞ്ഞ പരിരക്ഷയും പിന്തണയും നല്‍കണമെന്ന് സോഷ്യല്‍മീഡിയ വഴി ഇവര്‍ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യയിലെ മുസ്ലിംങ്ങള്‍ എല്ലാം ബംഗ്ലാദേശിലേക്കോ പാകിസ്താനിലേക്കോ പോകണമെന്ന് പറഞ്ഞ ബി.ജെ.പി യുടെ ഉത്തര്‍പ്രദേശിലെ പ്രമുഖ നേതാവാണ് വിനയ് കാത്യാര്‍.
രോഹിന്‍ഗ്യന്‍ ജനതയെ സന്ദര്‍ശിച്ച നടി പ്രിയങ്ക ചോപ്ര ഇന്ത്യ വിടണമെന്ന് ബി.ജെ.പി എം.പി