രേഖകളില്ലാതെ കര്‍ണാടകയില്‍നിന്നും കടത്തിയ ഒരുകോടിയുടെ കുഴല്‍പണം പിടികൂടി; ഇരിട്ടിയില്‍ കുഴല്‍പണ ലോബി പണം കടത്തുന്നത് സ്വകാര്യ ബസുകളില്‍

  • Post category:news
  • Reading time:1 min read
You are currently viewing രേഖകളില്ലാതെ കര്‍ണാടകയില്‍നിന്നും കടത്തിയ ഒരുകോടിയുടെ കുഴല്‍പണം പിടികൂടി; ഇരിട്ടിയില്‍ കുഴല്‍പണ ലോബി പണം കടത്തുന്നത് സ്വകാര്യ ബസുകളില്‍

കണ്ണൂര്‍: കര്‍ണാടകയില്‍ നിന്നും രേഖകളില്ലാതെ കേരളത്തിലേയ്ക്കു കടത്തുകയായിരുന്ന ഒരു കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു പേരെ പോലിസ് പിടികൂടി. ഉളിക്കല്‍ മാട്ടാറ കാലാങ്കിയിലെ കുളങ്ങര ഹൗസില്‍ സോണി(40), നിലമ്പൂര്‍ കല്ലേപ്പാടം തൊട്ടിപ്പറമ്പ ഹൗസില്‍ മുഹമ്മദ് അന്‍ഷാദ് (40) എന്നിവരെയാണ് പിടികൂടിയത്. ബുധനാഴ്ച പുലര്‍ച്ചേ രണ്ടുമണിയോടെയാണ് സംഭവം. ഇരിട്ടി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പിസി സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ കുന്നോത്ത് വച്ചു നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കുഴല്‍പണം കണ്ടെത്തിയത്. രണ്ടു സ്വകാര്യ ബസുകളിലായിരുന്നു ഇവര്‍ അനധികൃതമായ പണം കൊണ്ടുവന്നത്. കണ്ണൂരിലേക്ക് വന്ന പികെ ട്രാവല്‍സ് എന്ന ബസില്‍ നിന്നും എ വണ്‍ ബസ്സില്‍ നിന്നുമാണ് പണം കണ്ടെത്തിയത്. സോണിയില്‍ നിന്ന് 49 ലക്ഷം രൂപയും മുഹമ്മദ് അന്‍ഷാദില്‍ നിന്ന് 45 ലക്ഷം രൂപയും പിടികൂടി. പ്ലാസ്റ്റിക് കവറിലാക്കി ബസില്‍ അലക്ഷ്യമായി എറിഞ്ഞ നിലയിലായിരുന്നു പണം. ഇരുവരേയും ഇരിട്ടി സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. ഇരിട്ടി കേന്ദ്രമാക്കി സ്വകാര്യബസുകളില്‍ കുഴല്‍പണം കടത്ത് സജീവമായതായി പോലിസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് അതിര്‍ത്തിയില്‍ രാത്രികാലത്ത് വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്.

0Shares