രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാല്‍ സ്മൃതി ഇറാനിയെ ഇറക്കി മറുപടി നൽകാനൊരുങ്ങി ബി.ജെ.പി; ദേശീയ ശ്രദ്ധയിലേക്ക് കേരളം ഉയരുന്നു

  • Post category:news
  • Reading time:1 min read
You are currently viewing രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാല്‍ സ്മൃതി ഇറാനിയെ ഇറക്കി മറുപടി നൽകാനൊരുങ്ങി ബി.ജെ.പി; ദേശീയ ശ്രദ്ധയിലേക്ക് കേരളം ഉയരുന്നു

ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായാൽ രാഹുലിന് എതിരെ അമേഠിയിലെ അദ്ദേഹത്തിന്‍റെ എതിരാളിയും ബി.ജെ.പി സ്ഥാനാർത്ഥിയുമായ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഇറക്കി മറുപടി നൽകാന്‍ ബി.ജെ.പി കണക്കുകൂട്ടുന്നു റിപ്പോർട്ടുകൾ പറയുന്നു. പുതിയ രാഷ്ട്രീയ സാഹചര്യം ഉണ്ടായാല്‍ കഴിവതും സ്മൃതിയെത്തന്നെ മത്സരിപ്പിക്കുമെന്ന് ബി.ജെ.പിയിലെ ഉന്നത നേതാവ് സൂചന നൽകിയതായി മാതൃഭൂമി പത്രം റിപ്പോർട്ട് ചെയ്യുന്നു.

പാര്‍ലമെന്റിലേക്ക് രാഹുൽ ദക്ഷിണേന്ത്യയിൽ നിന്നും മണ്ഡലം തേടുന്നത് അമേഠിയിൽ പരാജയ ഭീതി മുലമാണെന്ന് ഇതിനോടകം തന്നെ ബി.ജെ.പി നേതാക്കൾ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായാണ് അവിടത്തെ സ്ഥാനാർത്ഥിയെ തന്നെ കൊണ്ടു വരുകയാണ് ബി.ജെ.പിയുടെ തന്ത്രം. വയനാട്ടില്‍ മത്സരിക്കാന്‍ സ്മൃതി ഇറാനിക്ക്‌ അസൗകര്യമെങ്കിൽ ബി.ജെ.പി.യുടെ മുതിർന്ന സംസ്ഥാന നേതാക്കളാരെങ്കിലും മത്സരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. കേരളത്തില്‍ ബി.ഡി.ജെ.എസിന് നീക്കിവച്ചിട്ടുള്ള വയനാട് ഈ നീക്കത്തിന്‍റെ പശ്ചാത്തലത്തിൽ ബി.ജെ.പി ഏറ്റെടുക്കാനുള്ള നീക്കവും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ദേശീയ ശ്രദ്ധയിലേക്ക് ഉയരുകയാണ് കേരളവും വയനാടും.

0Shares