
തിരുവനന്തപുരം: സ്വന്തം മണ്ഡലമായ അമേഠിയിൽ പരാജയപ്പെടുമെന്ന ഭയത്താലാണ് രാഹുൽ ഗാന്ധി കേരളത്തിലെ വയനാട്ടിൽ മത്സരിക്കാൻ എത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

കേരളത്തില്‍ രാഹുലിന്റെ സ്ഥാനാർഥിത്വം എൽ.ഡി.എഫിനെ ഒരു തരത്തിലും ബാധിക്കില്ല. ഇടതുമുന്നണിയുടെ വിജയസാധ്യത ഇപ്പോൾ കൂടുതൽ വർധിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ഇരുപത് സീറ്റുകളിലും എൽ.ഡി.എഫ് വിജയിക്കുമെന്നും കോടിയേരി പറഞ്ഞു.
