രാഹുല്‍ മത്സരിക്കുന്നതിലൂടെ ബി.ജെ.പിയല്ല ഇടതുപക്ഷമാണ് എതിരാളി എന്ന സന്ദേശമാണ് കോൺഗ്രസ് നൽകുന്നത്: പിണറായി വിജയൻ

  • Post category:news
  • Reading time:1 min read
You are currently viewing രാഹുല്‍ മത്സരിക്കുന്നതിലൂടെ ബി.ജെ.പിയല്ല ഇടതുപക്ഷമാണ് എതിരാളി എന്ന സന്ദേശമാണ് കോൺഗ്രസ്  നൽകുന്നത്: പിണറായി വിജയൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിൽ വന്ന്‍ രാഹുൽ മത്സരിക്കുന്നതിലൂടെ ബി.ജെ.പിയല്ല ഇടതുപക്ഷമാണ് എതിരാളി എന്ന സന്ദേശമാണ് കോൺഗ്രസ് നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഒരിക്കലും ബി.ജെ.പിയോട് മത്സരിക്കാനല്ല രാഹുൽ വരുന്നത്, ഇടത് മുന്നണിയോട് മത്സരിക്കാനാണ് വരുന്നത്. ഈ നടപടി ഇന്നത്തെ ദേശീയ രാഷ്ട്രീയത്തിന്‍റെ സത്തയ്ക്ക് ചേരുന്നതാണോ എന്ന് കോൺഗ്രസ് സ്വയം ആലോചിക്കേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തില്‍ നിന്നും മത്സരിക്കാൻ തീരുമാനിച്ചാൽ ഇടതുപക്ഷം സ്ഥാനാർത്ഥിയെ പിൻവലിക്കുമോ എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പിൽ ആര് ജയിക്കും എന്നത് തെരഞ്ഞെടുപ്പിന് ശേഷമല്ലേ തീരുമാനിക്കാനാവൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

0Shares