രാഹുല്‍ ഗാന്ധിയും പുതിയ സിനിമയും

  • Post category:news
  • Reading time:1 min read
You are currently viewing രാഹുല്‍ ഗാന്ധിയും പുതിയ സിനിമയും

മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജീവിതകഥ സിനിമയാകുന്നു. ‘മൈ നെയിം ഈസ്‌ രാഗ’ എന്ന ടൈറ്റിലിലാണ് ചിത്രം ഒരുങ്ങുന്നത്. രാഹുല്‍ ഗാന്ധിയുടെ വ്യക്തി-രാഷ്ട്രീയ ജീവിതത്തിന്‍റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രൂപേഷ് പോള്‍ ആണ്.

പരമവിഡ്ഢിയെന്ന് അപമാനിക്കപ്പെട്ടതില്‍ നിന്ന് തിരിച്ചുവന്ന ഒരു മനുഷ്യന്‍റെ കഥ, മഹാവിപത്തുകളെ നേരിട്ടതിന് ശേഷം തുടര്‍ച്ചയായി വിജയിക്കുന്ന ഒരു മനുഷ്യന്‍റെ കഥ, എന്ന് സംവിധായകൻ പറഞ്ഞു.

https://www.youtube.com/watch?v=XxiEqDRZdTU

സ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടം, ഇറ്റലിയിലെ കുടുംബാംഗങ്ങൾക്കൊപ്പമുള്ള ജീവിതകാലം, വ്യാജ പേരില്‍ രാഹുല്‍ ഗാന്ധിക്ക് പഠിക്കേണ്ടിവന്ന യു.എസിലെ കോളേജ്, എന്നിവയെല്ലാം ചിത്രത്തിന്‍റെ ഭാഗമാകുമെന്നാണ് സൂചന. 2019 ലെ തെരഞ്ഞെടുപ്പിന് മുമ്പ് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോർട്ട്.

0Shares