
കല്‍പ്പറ്റ: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്ന വയനാട് ഇന്ത്യയിലാണോ പാക്കിസ്താനിലാണോയെന്ന ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്ഷായുടെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. അമിത്ഷാ വയനാടിനെ അപമാനിച്ചു. വയനാടിനെതിരെ അമിത്ഷായുടെ പരാമര്‍ശം വര്‍ഗീയ വിഷം തുപ്പുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.
വയനാടിന്‍റെ ചരിത്രം അമിത്ഷായ്ക്ക് അറിയില്ല. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്താലെ ചരിത്രം മനസ്സിലാവൂ എന്നും പിണറായി പറഞ്ഞു. എല്ലാം വര്‍ഗീയമായി കാണുന്നതാണ് ആര്‍.എസ്.എസിന്റെ രീതിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

ആര്‍.എസ്.എസിന്‍റെ വയനാട്ടിലെ പ്രചാരണം തടയാന്‍ യു.ഡി.എഫിന് കഴിയുന്നില്ലെന്നും കോടിയേരി ആരോപിച്ചിരുന്നു. പാക്കിസ്താന്‍റെ പതാകയല്ല വയനാട്ടില്‍ ഉപയോഗിച്ചതെന്ന് മുസ്‌ലീം ലീഗിന്‍റെ നേതാക്കള്‍ പ്രതികരിച്ചില്ലെന്നും കോടിയേരി പറഞ്ഞിരുന്നു.
ഈ മാസം നാലിന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയപ്പോള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പച്ചക്കൊടിയുമായി റാലിയെ അനുഗമിച്ചതിനെ ലക്ഷ്യമിട്ടാണ് അമിത് ഷായുടെ പരാമര്‍ശം. ആ റാലി കണ്ടാല്‍, അത് ഇന്ത്യയിലാണോ പാകിസ്താനിലാണോയെന്ന് നിങ്ങള്‍ക്ക് പറയാനാവില്ല എന്നായിരുന്നു വിമര്‍ശനം.
