രാഹുല്‍ഗാന്ധിയെ അറസ്റ്റ് ചെയ്തു: അറസ്റ്റ് കര്‍ഷക പ്രക്ഷോഭം സന്ദര്‍ശിക്കുന്നതിനിടെ.

  • Post category:news
  • Reading time:1 min read
You are currently viewing രാഹുല്‍ഗാന്ധിയെ അറസ്റ്റ് ചെയ്തു: അറസ്റ്റ് കര്‍ഷക പ്രക്ഷോഭം സന്ദര്‍ശിക്കുന്നതിനിടെ.

മധ്യപ്രദേശ്: വിലക്കയറ്റത്തിനെതിരെ മധ്യപ്രദേശിലെ മന്‍സോറില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷ്യന്‍ രാഹുല്‍ഗാന്ധിയെ പോലീസ് അറ്‌സ്റ്റ് ചെയ്തു. രാജസ്ഥാനിലെ ഉദയ്പുരില്‍ നിന്ന് മംദസേരിലേക്ക് രാഹുല്‍ ഗാന്ധി നടത്തിയ യാത്രക്കിടെയാണ് അറസ്റ്റ്.
ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം പോലീസ് മധ്യപ്രദേശ് അതിര്‍ത്തിയില്‍ വെച്ച് തടഞ്ഞിരുന്നു.

തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ച് ഇദ്ദേഹം ബൈക്കില്‍ കയറി യാത്ര ആരംഭിച്ചു. മൂന്ന് കിലോമീറ്റര്‍ ഉള്ളില്‍ വെച്ച് ഇദ്ദേഹത്തെ പോലീസ് വീണ്ടും തടഞ്ഞു. ഇതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം കാല്‍നടയായി യാത്ര തുടര്‍ന്ന രാഹുല്‍ ഗാന്ധിയെ പോലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കവെയാണ് അറസ്റ്റ് ചെയതത്.

0Shares