രാഹുലും പ്രിയങ്കയും ജീവനുള്ള പെട്രോള്‍ ബോംബുകള്‍; പരിഹാസവുമായി ബി.ജെ.പി നേതാവ്

  • Post category:news
  • Reading time:1 min read
You are currently viewing രാഹുലും പ്രിയങ്കയും ജീവനുള്ള പെട്രോള്‍ ബോംബുകള്‍; പരിഹാസവുമായി ബി.ജെ.പി നേതാവ്

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പരസ്യമായി അക്ഷേപിച്ച് ഹരിയാണ ആഭ്യന്തരമന്ത്രി അനില്‍ വിജ്. ജീവനുള്ള പെട്രോള്‍ ബോംബുകളാണ് രാഹുലും പ്രിയങ്കയുമെന്നായിരുന്നു അനില്‍ വിജിന്‍റെ പരാമര്‍ശം. പ്രിയങ്കാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സൂക്ഷിക്കുക. അവര്‍ ജീവനുള്ള പെട്രോള്‍ ബോംബുകളാണ്.

എവിടെയൊക്കെ അവര്‍ പോകുന്നുണ്ടോ അവിടെയെല്ലാം അവര്‍ തീപിടിപ്പിക്കുകയും പൊതുമുതലുകള്‍ക്ക് നാശനഷ്ടം വരുത്തുകയും ചെയ്യും- എന്നായിരുന്നു അനില്‍ വിജിന്റെ ട്വീറ്റ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ ഉത്തര്‍പ്രദേശിലെ മീററ്റിലേക്ക് പോകുന്നതില്‍നിന്ന് രാഹുലിനെയും പ്രിയങ്കയെയും ചൊവ്വാഴ്ച പോലീസ് തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വിജിന്‍റെ ട്വീറ്റ്.

0Shares