രാഹുലിന്‍റെ മുഖത്ത് ഏഴ് തവണ ഗണ്‍ ലേസര്‍ പതിച്ചു; അമേഠിയില്‍ രാഹുല്‍ ഗാന്ധിക്ക് നേരെ വധശ്രമം ഉണ്ടായതായി കോണ്‍ഗ്രസ്

  • Post category:news
  • Reading time:1 min read
You are currently viewing രാഹുലിന്‍റെ മുഖത്ത് ഏഴ് തവണ ഗണ്‍ ലേസര്‍ പതിച്ചു; അമേഠിയില്‍ രാഹുല്‍ ഗാന്ധിക്ക് നേരെ വധശ്രമം ഉണ്ടായതായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അമേഠിയില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ വധശ്രമം. നാമ നിര്‍ദേശ പത്രികാ സമര്‍പ്പണത്തിനെത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധിക്ക് നേരെ വധശ്രമമുണ്ടായതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന് പരാതി നല്‍കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.

കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, ജയറാം രമേശ്, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരാണ് പരാതി നല്‍കിയത്. പത്രികാ സമര്‍പ്പണത്തിന് എത്തിയ രാഹുലിന്‍റെ മുഖത്ത് ഏഴ് തവണ ലേസര്‍ പതിച്ചുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നു. ഇത് സ്‌നിപ്പര്‍ ഗണ്ണിന്‍റെ ലേസറാണോയെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ സംശയം. പച്ച നിറമുള്ള ലേസറാണ് പതിച്ചതെന്നും കോണ്‍ഗ്രസ് കത്തിലൂടെ അറിയിക്കുന്നു.

0Shares