രാഷ്ട്രീയ പ്രവേശനം ഉറപ്പിച്ച്‌ രജനീകാന്ത്; പുതിയ പാര്‍ട്ടി രൂപീകരിക്കും; അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കും; തമിഴനല്ലാത്ത ഒരാള്‍ തമിഴ് നാടിനെ ഭരിക്കേണ്ട; എതിര്‍പ്പുമായി തമിഴ് അനുകൂല സംഘടനകള്‍

  • Post category:news
  • Reading time:1 min read
You are currently viewing രാഷ്ട്രീയ പ്രവേശനം ഉറപ്പിച്ച്‌ രജനീകാന്ത്; പുതിയ പാര്‍ട്ടി രൂപീകരിക്കും; അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കും; തമിഴനല്ലാത്ത ഒരാള്‍ തമിഴ് നാടിനെ ഭരിക്കേണ്ട; എതിര്‍പ്പുമായി തമിഴ് അനുകൂല സംഘടനകള്‍

ചെന്നൈ: കോടമ്പാക്കത്ത് ആരാധകരുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ അവസാനദിവസമായ ഇന്ന് താന്‍ രാഷ്ട്രീയത്തിലേക്ക് വരുമെന്ന് അദ്ദേഹം ആരാധകരോട് അറിയിച്ചു. പദവിയോ സ്ഥാനമാനങ്ങളോ മോഹിച്ചല്ല രാഷ്ട്രീയത്തിലേക്ക് വരുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യം മോശമാണെന്നും ഇന്നത്തെ രാഷ്ട്രീയ രീതികളില്‍ അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രജനിയുടെ രാഷ്ട്രീയപ്രവേശനം വര്‍ഷങ്ങളായി തമിഴകത്തിലെ പ്രധാന ചര്‍ച്ചാവിഷയമാണെങ്കിലും ജയലളിതയുടെ മരണത്തെത്തുടര്‍ന്നാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. സമയമാകുമ്ബോള്‍ താന്‍ പോരാട്ടം തുടങ്ങുമെന്നായിരുന്നു ഇതേക്കുറിച്ചുള്ള രജനിയുടെ ഇതുവരെയുള്ള പ്രതികരണം. എന്നാല്‍ അഭ്യൂഹങ്ങള്‍ മാറ്റി തന്റെ രാഷ്ട്രീയ പ്രവേശനം ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് രജനി.

കഴിഞ്ഞ അഞ്ചുദിവസമായി രാഘവേന്ദ്ര കല്യാണമണ്ഡപത്തില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കൊടുവിലാണ് പ്രഖ്യാപനം.രാഷ്ട്രീയം തനിക്കറിയാത്ത കാര്യമല്ലെന്നായിരുന്നു ഡിസംബര്‍ 26-ന് ആരാധകരുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചപ്പോള്‍ പറഞ്ഞത്. ആരാധകര്‍ ആവേശത്തിലാണെങ്കിലും രജനിയുടെ രാഷ്ട്രീയപ്രവേശനത്തിനെതിരേ പല തമിഴ് അനുകൂല സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. സംവിധായകന്‍ ഭാരതിരാജ അടക്കം സിനിമ രംഗത്തുനിന്നും എതിര്‍പ്പുണ്ട്. തമിഴനല്ലാത്ത ഒരാള്‍ തമിഴ്നാടിനെ ഭരിക്കേണ്ട എന്നാണ് ഇവരുടെ നിലപാട്. 1996-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിതയ്ക്കെതിരേ രജനീകാന്ത് പരസ്യമായി രംഗത്തുവന്നിരുന്നു.

0Shares