കൊച്ചി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് നാവികസേന വിമാനത്താവളത്തില്‍ എത്തുന്ന രാഷ്ട്രപതി കബ്രാള്‍ യാര്‍ഡിലെ കൊച്ചി മുസിരീസ് ബിനാലെ സെമിനാര്‍ ഉദ്ഘാടനം ചെയ്ത ശേഷം ആസ്പിന്‍ വാളിലെ ബിനാലെ വേദി സന്ദര്‍ശിക്കും.

തുടര്‍ന്ന് വൈകിട്ട് അഞ്ച് മണിക്ക് ലെ മെറിഡിയന് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന കെ.എസ്സ് രാജാമണി അനുസ്മരണ ചടങ്ങില്‍ പ്രഭാഷണം നടത്തിയ ശേഷം വൈകിട്ടോടെ ഡല്‍ഹിയിലേക്ക് മടങ്ങും. കൊച്ചിയിലെത്തുന്ന രാഷ്ട്രപതിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം,മുഖ്യമന്ത്രി പിണറായി വിജയന് എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.