രാവിലെ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് ബി.ജെ.പിയുടെ കൊടിപിടിച്ചു; വൈകിട്ട് വീണ്ടും കോണ്‍ഗ്രസിലേക്ക്; ജെ.ഡി.എസില്‍നിന്നും രാജിവച്ച് ഏഴ് എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; അസംബ്ലി തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കേ കര്‍ണാടക തെരഞ്ഞെടുപ്പ് വേദി ചൂട് പിടിക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing രാവിലെ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് ബി.ജെ.പിയുടെ കൊടിപിടിച്ചു; വൈകിട്ട് വീണ്ടും കോണ്‍ഗ്രസിലേക്ക്; ജെ.ഡി.എസില്‍നിന്നും രാജിവച്ച് ഏഴ് എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; അസംബ്ലി തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കേ കര്‍ണാടക തെരഞ്ഞെടുപ്പ് വേദി ചൂട് പിടിക്കുന്നു

മംഗലാപുരം: അസംബ്ലി തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കേ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് ബി.ജെ.പിയുടെ കൊടിപിടിച്ച നേതാവ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ വീണ്ടും പഴയ കൂടാരത്തില്‍ തിരിച്ചെത്തി. പനേമംഗളുരു ബ്ലോക്ക് സെക്രട്ടറി സുന്ദര ദേവിനാഗരയാണ് പാര്‍ട്ടിമാറലും ബി.ജെ.പിയെ ഞെട്ടിച്ചു തിരിച്ചു പോകലും നടത്തിയത്. മംഗളുരുവില്‍നടന്ന ചടങ്ങിലാണു ശനിയാഴ്ച ബി.ജെ.പിയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചത്. കര്‍ണാടക വനംമന്ത്രി ബി. രാമനാഥ റായ്‌ക്കെതിരേ മത്സരിക്കുന്ന ബി.ജെ.പി നേതാവ് യു. രാജേഷ് നായ്ക്ക് ആണ് സുന്ദരയ്ക്കു കൊടി കൈമാറിയത്.

എന്നാല്‍, വൈകിട്ടോടെ കോണ്‍ഗ്രസ് നേതാക്കള്‍ തിരികെ വിളിച്ചപ്പോള്‍ മടങ്ങിയെത്തുകയും ചെയ്തു. മടങ്ങിയെത്താനുള്ള കാരണമെന്താണെന്നു വ്യക്തമല്ല. കഴിഞ്ഞയാഴ്ച ബി.ജെ.പിയിലേക്കു പോകുമെന്നു പ്രഖ്യാപിച്ച, ആറുവട്ടം കോണ്‍ഗ്രസിന്‍റെ എം.എല്‍.എ ആയിരുന്ന മാലിക്യ വെങ്കയ്യയും പാര്‍ട്ടിവിട്ടു. പ്രഖ്യാപനത്തിനു പിന്നാലെ കോണ്‍ഗ്രസ് അദ്ദേഹത്തെ പുറത്താക്കിയിരുന്നു.

മാലിക്യയ്ക്കു നല്‍കിയ ചുമതലകളില്‍ അതൃപ്തി പൂണ്ടാണ് പോയയെന്നാണു വിവരം. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡ നയിക്കുന്ന ജെ.ഡി.എസില്‍നിന്നും രാജിവച്ച് ഏഴ് എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മറുത്ത് വോട്ട് ചെയ്തതിനു പിന്നാലെയാണു ദള്‍ എം.എല്‍.എമാരുടെ നീക്കം.

0Shares