രാമക്ഷേത്രം പണിയുന്നത് എതിര്‍ത്താല്‍ തലവെട്ടും: വിവാദ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവിനെതിരെ കേസ്.

  • Post category:news
  • Reading time:1 min read
You are currently viewing രാമക്ഷേത്രം പണിയുന്നത് എതിര്‍ത്താല്‍ തലവെട്ടും: വിവാദ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവിനെതിരെ കേസ്.

ഹൈദരാബാദ്:അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനെ എതിര്‍ക്കുന്നവരുടെ തലവെട്ടുമെന്ന് പ്രസംഗിച്ച ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. തെലങ്കാന ബിജെപി എംഎല്‍എയും ചീഫ് വിപ്പുമായ രാജാസിങ്ങാണ് പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ പ്രകോപനപരമായ പ്രസംഗം നടത്തിയത്.

ഐപിസി 295 എ വകുപ്പുപ്രകാരം മതവികാരങ്ങള്‍ക്ക് മുറിവേല്‍പ്പിച്ചതിനും ബോധപൂര്‍വ്വം മതസ്പര്‍ദ്ദ വളര്‍ത്തിയതിനുമാണ് കേസ്. മജ്ലിസ് ബച്ചാവോ തഹ്രിക് എന്ന മുസ്ലിം സംഘടനാ വക്താവിന്റെ പരാതിയില്‍ മേലാണ് നടപടി. പശുക്കളെ സംരക്ഷിക്കുന്നതിനായി എന്തുചെയ്യാനും മടിക്കില്ലെന്ന രാജാ സിങ്ങിന്റെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു.

0Shares