ലക്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ മുന്‍കൈയ്യെടുക്കുമെന്നും ഇതിനായി സമവായമുണ്ടാക്കുമെന്നും ഇരുപക്ഷത്തുള്ളവരും ഒരുമിച്ച് സമാധനപരമായ തീരുമാനമെടുക്കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. സമാധാനപരമായ തീരുമാനമെടുക്കുമെന്നും യു.പിയുടെ ഉന്നമനത്തിനായി പെരുമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അറവ് ശാലകള്‍ മലിനീകരണം ഉണ്ടാക്കുന്നതിനാല്‍ സംസ്ഥാനത്തെ മുഴുവന്‍ അറവുശാലകളും പൂട്ടും. ഉത്തര്‍പ്രദേശിലെ ഗുണ്ടാരാജ് അവസാനിപ്പിക്കും അഴിമതി തുടച്ച് നീക്കും സ്ത്രീസുരക്ഷയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. നിയമത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇവിടെ ജീവിക്കാം അല്ലെങ്കില്‍ ഉത്തര്‍പ്രദേശ് വിട്ടുപോകാം. മുഖ്യമന്ത്രിയായശേഷമുള്ള ആദ്യത്തെ അഭിമുഖത്തിലാണ് യോഗി ആദിത്യനാഥ് ഇക്കാര്യം അറിയിച്ചത്.