രാത്രി വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ പെണ്‍കുട്ടിയെ ഓടിക്കൊണ്ടിരുന്ന ബസില്‍വെച്ച് ക്രൂരമായി പീഡിപ്പിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing രാത്രി വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ പെണ്‍കുട്ടിയെ ഓടിക്കൊണ്ടിരുന്ന ബസില്‍വെച്ച് ക്രൂരമായി പീഡിപ്പിച്ചു

സേലം: നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു. പഴയ ബസ്സ്റ്റാന്‍ഡില്‍ നിന്ന് കരിപ്പൂര്‍ എന്‍ജിനീയറിങ് കോളേജിലേക്കുപോയ ബസിലാണ് പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്. ഡ്രൈവര്‍മാരായ സന്ന്യാസിഗുണ്ടിലെ മണിവണ്ണന്‍ (33), അധികാരിപ്പട്ടിയിലെ മുരുകന്‍ (35), കണ്ടക്ടര്‍ വാഴപ്പാടി മുത്തംപട്ടിയിലെ പെരുമാള്‍ (22) എന്നിവര്‍ അറസ്റ്റിലായി. കഴിഞ്ഞദിവസം രാത്രി വീട്ടുകാരോട് പിണങ്ങിയിറങ്ങിയ പെണ്‍കുട്ടി കരിപ്പൂര്‍ ബസില്‍ കയറി.

അവസാന ട്രിപ്പായിരുന്നതിനാല്‍ ബസില്‍ യാത്രക്കാര്‍ കുറവായിരുന്നു. എല്ലാവരും എന്‍ജിനീയറിങ് കോളേജ് സ്റ്റോപ്പിലിറങ്ങുകയും ചെയ്തതോടെ പെണ്‍കുട്ടിമാത്രം ബസിലിരുന്നു. ബസ് സ്ഥിരം നിര്‍ത്തിയിടുന്ന നാരണംപാളയം എന്ന സ്ഥലത്തേക്ക് പോകുന്നതിനിടെ പെരുമാളും മുരുകനും മണിവണ്ണനും ചേര്‍ന്ന് പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ കരച്ചില്‍ ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് ഒടുവില്‍ കുട്ടിയെ രക്ഷപ്പെടുത്തിയത്. ഓമല്ലൂര്‍ പോലീസ് മൂവരെയും അറസ്റ്റുചെയ്തു.

0Shares