രാത്രി തോക്കുമായി റോഡിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചു; വഴിയാത്രക്കാരിയെ ഭീഷണിപ്പെടുത്തി; തലശേരിയില്‍ 19കാരൻ കസ്റ്റഡിയിൽ

  • Post category:news
  • Reading time:1 min read
You are currently viewing രാത്രി തോക്കുമായി റോഡിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചു; വഴിയാത്രക്കാരിയെ ഭീഷണിപ്പെടുത്തി; തലശേരിയില്‍  19കാരൻ കസ്റ്റഡിയിൽ

തലശേരി: രാത്രി തോക്കുമായി റോഡിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ച 19കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പുന്നോൽ കിടാരംകുന്ന് സ്വദേശിയാണ് അറസ്റ്റിലായത്. മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളെ ന്യൂമാഹി പോലീസ് ജാമ്യത്തിൽ വിട്ടു.

മാഹി പെരുന്നാളിന് പോകുന്നതിനിടയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. വഴിയാത്രക്കാരെ ഇയാൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്നുവെന്ന് ലോറിക്കാരാണ് പോലീസിനെ അറിയിച്ചത്. പോലീസ് ഉടൻ തന്നെ സംഭവസ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

ഇയാളുടെ പക്കലുണ്ടായിരുന്നത് എയർ ഗണ്ണാണെന്നാണ് ലഭിക്കുന്ന വിവരം. ഓൺലൈൻ വഴി വാങ്ങിയതാണ് ഇതെന്നാണ് പ്രതി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ഡി.വൈ.എസ്‌.പി കെ.വി വേണുഗോപാലിന്‍റെ സാന്നിദ്ധ്യത്തിൽ വിശദമായി ചോദ്യം ചെയ്തു.

0Shares