രാജ്‌കോട്ട് ടെസ്റ്റ്: ഇന്ത്യ 488ന് പുറത്ത്, ഇംഗ്ലണ്ടിന് 49 റണ്‍സ് ലീഡ്

  • Post category:news
  • Reading time:1 min read
You are currently viewing രാജ്‌കോട്ട് ടെസ്റ്റ്: ഇന്ത്യ 488ന് പുറത്ത്,  ഇംഗ്ലണ്ടിന് 49 റണ്‍സ് ലീഡ്

ഗുജറാത്ത്‌: രാജ്‌കോട്ട് ടെസ്റ്റില്‍ ഇന്ത്യ 488 റണ്ടസിന് പുറത്തായി. ചേതേശ്വര്‍ പൂജാരയും മുരളി വിജയും സെഞ്ചുറി നേടിയതിനു പിന്നാലെ അശ്വിന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ രക്ഷപ്പെടുത്തിയെങ്കിലും. ഇംഗ്ലണ്ടിന്റെ 537 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 488 റണ്‍സിന് പുറത്തായി. ഇംഗ്ലണ്ടിന് 49 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. 70 റണ്‍സെടുത്ത രവിചന്ദ്ര അശ്വിനാണ് ഇന്ത്യന്‍ നിരയില്‍ ഏറ്റവും അവസാനം പുറത്തായത്. നാലിന് 319 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് അജിങ്ക്യ രഹാനെയുടെ (13) വിക്കറ്റാണ് ആദ്യം നഷ്ടമായത്. 40 റണ്‍സ് നേടിയ വിരാട് കോഹ്ലി ഹിറ്റ് വിക്കറ്റിലൂടെ പുറത്തായി. പിന്നീട് ഏഴാം വിക്കറ്റില്‍ അശ്വിനും വൃദ്ധിമാന്‍ സാഹയും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍നിന്നു കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 64 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

cricket

 

0Shares