രാജ്യാന്തര ചലച്ചിത്ര മേള; നിരക്ക് വര്‍ദ്ധിപ്പിക്കും, പ്രതിനിധികളുടെ എണ്ണം കുറയ്ക്കും

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യാന്തര ചലച്ചിത്ര മേള; നിരക്ക് വര്‍ദ്ധിപ്പിക്കും, പ്രതിനിധികളുടെ എണ്ണം കുറയ്ക്കും


തിരുവനന്തപുരം: ഇരുപത്തി രണ്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍.നിലവിലെ 500 രൂപ ടിക്കറ്റ് നിരക്കില്‍ നിന്നും 650 ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.കൂടാതെ പ്രതിനിധികളുടെ എണ്ണം കുറയ്ക്കാനും തീരുമാനമായി. ഡിസംബര്‍ 8 മുതല്‍ 15 വരെ നടത്തപെടുന്ന ചലച്ചിത്ര മേളയുടെ സംഘാടക സമിതി രൂപികരിച്ചു.റഷ്യന്‍ സിനിമകളുടെ പാക്കേജുകളാണ് മേളയ്ക്കായി ഒരുക്കിയിരിക്കുന്നത്.തിരഞ്ഞെടുത്ത പതിനാല് ചിത്രങ്ങള്‍ ഉള്‍പ്പെടെ ഇരുനൂറ് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

0Shares